സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകൾക്ക് പെരുന്നാൾ ആശംസകൾ നേര്‍ന്നു.

ജയന്‍ കൊടുങ്ങല്ലൂര്‍
Thursday, May 13, 2021

റിയാദ് :  തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ലോക മുസ്‌ലിംകൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പരീക്ഷണങ്ങൾ തരണം ചെയ്യാനും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാധാനം നിലനിൽക്കാനും കൊറോണയുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച വേദനകൾ മറികടക്കാനും സാധിക്കട്ടെയെന്ന് സർവശക്തനോട് പ്രാർഥിക്കുന്നതായി രാജാവ് പറഞ്ഞു.

മഹാമാരി നേരിടാൻ എല്ലാവരും ആരോഗ്യ മുൻകരുതലുകൾ പാലിക്കുകയും സാമൂഹിക അകലം കാത്തുസൂക്ഷിക്കുകയും വാക്‌സിൻ സ്വീകരിക്കുകയും വേണമെന്ന് സൽമാൻ രാജാവ് പറഞ്ഞു. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിൽ അഗ്നിബാധയിൽ തകർന്ന ബിൻ അൽഖതീബ് ആശുപത്രി പുനഃസജ്ജീകരിക്കുന്നതിനുള്ള പൂർണ ചെലവ് വഹിക്കാനും സൽമാൻ രാജാവ് നിർദേശിച്ചു. കിരീടവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനും ജനങ്ങള്‍ക്ക്‌ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

×