ബെന്നി ബഹനാന്‍ അപകീര്‍ത്തിപ്പെടുത്തി; അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിരണ്‍ മാര്‍ഷല്‍

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

publive-image

ചേർത്തല : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സഹായിച്ചെന്ന ആരോപണം നടത്തിയ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനോട് അഞ്ചു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കിരൺ മാർഷൽ.

Advertisment

സ്വപ്നയെ ഒളിവിൽ പോകാൻ സഹായിച്ചത് കിരൺ മാർഷൽ ആണെന്നും ഇയാളുടെ വീട്ടിൽ വച്ചാണ് സ്വപ്ന മാധ്യമങ്ങൾക്ക് നൽകിയ ശബ്ദരേഖ റെക്കോർഡ് ചെയ്തതെന്നുമുള്ള ആരോപണം വാർത്താസമ്മേളനത്തിൽ ബെന്നി ബഹനാൻ നടത്തിയിരുന്നു. ഇതിനെതിരെയാണ് കിരൺ മാർഷൽ തനിക്കുണ്ടായ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.

അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തനിക്കുണ്ടായ മാനഹാനിക്കും മറ്റുമായി ക്രിമിനൽ കേസ് ഉൾപ്പടെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കിരണ്‍ മാര്‍ഷല്‍ അയച്ച നോട്ടീസില്‍ പറയുന്നു. അഭിഭാഷകനായ ജി.പ്രദർശൻ തമ്പി മുഖാന്തരമാണ് നോട്ടീസ് അയച്ചത്.

Advertisment