'തലശേരി കിണ്ണത്തപ്പം' ഉണ്ടാക്കാന്‍ എന്ന പേരില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി.പി വധക്കേസ് കുറ്റവാളികള്‍ നടത്തിയിരുന്ന രാത്രിവിഹാരം വെട്ടിക്കുറച്ച് ജയില്‍ അധികൃതര്‍. കിണ്ണത്തപ്പം ഉണ്ടാക്കാന്‍ രാത്രി 9.30 വരെ സെല്ലിനു പുറത്തു യഥേഷ്ടം കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്.
/sathyam/media/post_attachments/cgjm7IsTZNeo3Aeatc93.jpg)
രണ്ടു ദിവസമായി രാത്രി ഏഴോടെ ഇവരെ സെല്ലില്‍ കയറ്റുന്നുണ്ട്. എങ്കിലും മറ്റു തടവുകാര്‍ക്കെല്ലാം ബാധകമായ ആറുമണിയെന്ന ലോക്കപ് സമയം പാലിക്കാന്‍ കിര്‍മാണി മനോജും സംഘവും തയാറായിട്ടില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണു ജയില്‍ നിയമങ്ങള്‍ ലംഘിച്ച് വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്. കൊലക്കേസ് പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ അന്ത്യേരി സുരയും ഇവരെ സഹായിക്കാന്‍ പുറത്തിറങ്ങുന്നു.
കിണ്ണത്തപ്പം നിര്‍മാണത്തിന്റെ പേരില്‍ ലഹരിയും മൊബൈല്‍ ഫോണ്‍ ഉപയോഗവുമടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കു ലഭിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു സമയം വെട്ടിക്കുറയ്ക്കാന്‍ ജയില്‍ അധികൃതര്‍ തയാറായത്.
ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികള്‍ക്കിറക്കി വൈകിട്ട് മൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‌വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല. കഴിഞ്ഞ രണ്ടു ദിവസവും ഇവര്‍ സെല്ലിനുള്ളില്‍ കയറിയത് ഏഴോടെ മാത്രമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us