മൈതാനത്ത് പട്ടം പറത്താന്‍ ശ്രമിച്ച 12കാരന്‍ പടത്തിനൊപ്പം പറന്നു! 30 അടി ഉയരത്തില്‍ പറന്ന കുട്ടി രക്ഷപ്പെട്ടത് സാഹസികമായി; വീഡിയോ വൈറല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, December 11, 2020

ഇന്തോനേഷ്യ: മൈതാനത്ത് പട്ടം പറത്താന്‍ ശ്രമിച്ച 12കാരന്‍ പടത്തിനൊപ്പം പറന്നു, 30 അടി ഉയരത്തില്‍ പറന്ന കുട്ടി രക്ഷപ്പെട്ടത് സാഹസികമായി.ഇന്തോനേഷ്യയിലാണ് സംഭവം. പട്ടത്തിനൊപ്പം പറക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. മുപ്പത് അടി ഉയരത്തിലാണ് കുട്ടി പട്ടത്തിനൊപ്പം പറന്നത്.

മൈതാനത്ത് പട്ടം പറത്താൻ ശ്രമിക്കുന്നതിനിടയിലാണ് കുട്ടിയും അപകടത്തിൽപെട്ടത്. കുട്ടി ഉയർന്നു പൊങ്ങുന്നത് കണ്ട് നാട്ടുകാരും മൈതാനത്ത് ഓടിക്കൂടിയിരുന്നു. മുപ്പത് അടിയോളം ഉയരത്തിൽ പൊങ്ങിയ കുട്ടി പട്ടത്തിന്റെ പിടി വിട്ടതോടെ താഴേക്ക് പതിച്ചു.

താഴേക്ക് പതിച്ച കുട്ടി അൽപ്പം പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. എല്ലുകൾ പൊട്ടിയതിനാൽ ഇതിനകം രണ്ട് ശസ്ത്രക്രിയകളും നടത്തേണ്ടി വന്നു. നിലവിൽ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്. ആറോളം എല്ലുകൾക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോർട്ട്.

×