കൊച്ചി: കിറ്റെക്‌സില്‍ നിന്നും ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്തൊക്കെ നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത് എന്നതിന്റെ വിശദവിവരങ്ങള്‍ പത്രമാധ്യമങ്ങള്‍ വഴി കേരളത്തിലെ ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ കമ്മീഷണര്‍ക്ക് അപേക്ഷ.
/sathyam/media/post_attachments/nn2FloHzWMQ0nm11esW9.jpg)
കൊല്ലം തലവൂര്‍ സ്വദേശി പ്രകാശ് നായരാണ് ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ലേബര്‍ കമ്മീഷണര്‍, വ്യവസായ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 20 മുതല്‍ കിറ്റെക്‌സ് കമ്പനിയില്‍ നടത്തിയെന്നു പറയപ്പെടുന്ന പരിശോധനയില്‍ എന്തൊക്കെ നിയമലംഘനങ്ങളാണ് നടന്നതെന്ന് വ്യക്തമാക്കണമെന്നും തുടര്‍ഭരണം ലഭിച്ച സര്‍ക്കാരിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമാണോ ഈ പരിശോധനയ്ക്ക് പിന്നിലെന്ന് പലരും സംശയിക്കുന്നുവെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥാപനത്തില്‍ നിരന്തരം നടക്കുന്ന പരിശോധനയില്‍ പ്രതിഷേധിച്ച് സര്ക്കാരുമായി ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന 3500 കോടിയുടെ പ്രോജക്ടില്‍ നിന്ന് കിറ്റെക്‌സ് പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ സത്യാവസ്ഥ ്‌റിയണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.