വടകര : വടകര നിയോജക മണ്ഡലത്തില്‍ കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ വേണു. സിപിഐഎമ്മിന്റെ അന്ത്യം വരെ ചന്ദ്രശേഖരന്‍ വധം പിന്തുടരുമെന്നും പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യങ്ങള്‍ ചോദിക്കാന്‍ കെകെ രമ നിയമസഭയില്‍ ഉണ്ടാവുമെന്നും എന്‍ വേണു പറഞ്ഞു.
/sathyam/media/post_attachments/JY4xjqBHRzr1hsMQkPyz.jpg)
‘ 51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊന്നപ്പോള്‍ പിണറായിയും കമ്പനിയും വിചാരിച്ചത് കൊടിമടക്കി ഞങ്ങളൊക്കെ വനവാസത്തിന് പോകുമെന്നാണ് അതിനുള്ള ഉത്തരം ഏപ്രില്‍ 6 ന് കാണാം. സിപിഐഎമ്മിന്റെ അന്ത്യം വരെ ചന്ദ്രശേഖരന്‍ വധം പിന്തുടരും. പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യം ചോദിക്കാന്‍ കെകെ രമ നിയമസഭയിലുണ്ടാവും.’ എന്‍ വേണു പറഞ്ഞു.
യുഡിഎഫ് പിന്തുണയോടെയാണ് കെകെ രമ വടകരയില്‍ മത്സരിക്കുന്നത്. കെകെ രമയെ പിന്തുണക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു