'എന്റെ സഖാവേ..'; ഒറ്റ വാചകത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച്‌ കെ.കെ. രമ : ഫേസ്ബുക്ക് കുറിപ്പ് കുഞ്ഞനന്തന്റെ മരണ ശേഷം

New Update

കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പതിമൂന്നാം പ്രതിയായിരുന്നു ഇന്നലെ രാത്രി അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍. കുഞ്ഞനന്തന്റെ മരണ ശേഷമാണ് ഈ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം .

Advertisment

publive-image

കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. 'എന്റെ സഖാവേ.' എന്ന അടിക്കുറിപ്പോടെ ഒരു ചടങ്ങില്‍ ചോറു വിളമ്ബുന്ന ചന്ദ്രശേഖരന്റെ ചിത്രമാണ് രമ പങ്കുവച്ചത്.

പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം പതിനായിരത്തോളം ലൈക്കുകളും ആയിരത്തോളം കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചത്.

https://www.facebook.com/kkrema/posts/3162018970524505

Advertisment