വടകര: വടകരയിൽ കെ കെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ കെ.കെ. രമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/zxwuLVLXZV1dltUPBJoM.jpg)
വടകരയിലെ ജനങ്ങൾ ഇരുകൈയ്യും നീട്ടിയാണ് രമയെ സ്വീകരിച്ചത്. ഉത്തമ സ്ഥാനാർഥിയായ രമക്ക് നല്ല കമ്യൂണിസ്റ്റുകാർ വോട്ട് ചെയ്യുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും ആർഭാടവും ധൂർത്തും നടത്തുന്ന പിണറായിക്ക് ആക്ഷേപം ഉന്നയിക്കാൻ അർഹതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അന്യന്‍റെ ചട്ടിയിൽ നിന്നാണ് ഇവിടെ പലരും കൈയ്യിട്ട് വാരുന്നത്.
പട്ടിണിയും പരിവട്ടവുമായി ജീവിച്ച ആളുകൾ ഇപ്പോൾ രാജകീയ ജീവിതമാണ് നയിക്കുന്നത്. അത് തുറന്നു കാട്ടിയതാണോ തെറ്റെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.