സ്രവം പരിശോധനയ്‌ക്കെടുത്ത് പ്രവാസിയെ വീട്ടിലേക്ക് അയച്ചു; ഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവ്; തിരുവനന്തപുരത്ത് സംഭവിച്ചത് ഗുരുതരവീഴ്ച; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, May 31, 2020

തിരുവനന്തപുരം: കുവൈറ്റില്‍ നിന്ന് രോഗലക്ഷണങ്ങളോടെ എത്തിയ പ്രവാസിയുടെ സ്രവം എടുത്തശേഷം നേരെ പറഞ്ഞയച്ചത് വീട്ടിലേക്ക് ! ഇദ്ദേഹത്തിന്റെ പരിശോധനാഫലം പോസീറ്റിവായതോടെയാണ് ഗുരുതര വീഴ്ച പുറത്തായത്. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കുവൈറ്റിൽ നിന്ന് ശനിയാഴ്ച വന്ന ആലങ്കോട് സ്വദേശിയെയാണ് വീട്ടിലേക്ക് വിട്ടത്. വിമാനത്താവളത്തിലെത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി. അവിടെ സ്രവം എടുത്ത ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

ഞായറാഴ്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെയാണ് വന്‍ വീഴ്ച വെളിച്ചത്തായത്. രോഗലക്ഷണമുള്ള ആളെ നീരിക്ഷണത്തിന് വയ്ക്കാതെ വീട്ടിലേക്ക് അയച്ച ഗുരുതരമായ വീഴ്ചയാണ് മെഡിക്കൽകോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

×