കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡല്‍ ബിബിസിയിലും; മന്ത്രി കെ.കെ. ശൈലജ ചാനലിന്റെ തത്സമയ ചര്‍ച്ചയില്‍; വീഡിയോ ശ്രദ്ധേയമാകുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, May 18, 2020

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡലുമായി ബിബിസി തത്സമയത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവർത്തനങ്ങളും സംബന്ധിച്ച് ബിബിസി വേൾഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങൾക്ക് മന്ത്രി ശൈലജ മറുപടി നൽകി.

കൊവിഡിനെ പ്രതിരോധിക്കാന്‍ വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെന്ന് മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.വിവധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇത് രോഗ വ്യാപനം തടയുവാനാന്‍ സഹായിച്ചുവെന്നും ശൈലജ പറഞ്ഞു.

പ്രവാസികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ മടങ്ങിവരവിനെക്കുറിച്ചും ചോദ്യം ഉയർന്നു. ബിബിസിയിലെ അവതാരികയും ആരോഗ്യ മന്ത്രിയും നടത്തുന്ന സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വീഡിയോ കാണാം…

×