‘ഗോവയിലെ കൊവിഡ് രോഗികൾക്കായി 20,000 ലിറ്റർ ദ്രാവക ഓക്സിജൻ നൽകി ഞങ്ങളെ സഹായിച്ചതിന് ശൈലജ ടീച്ചർക്ക് നന്ദി ; ഗോവ ആരോഗ്യമന്ത്രി 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 19, 2021

പനാജി: സംസ്ഥാന ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ. ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികൾക്കായി കേരളം ഗോവക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകിയിരുന്നു.

20000 ലിറ്റർ ദ്രവരൂപത്തിലുള്ള ഓക്സിജൻ ആണ് കേരളം ഗോവക്ക് കൈമാറിയത്. ഈ പശ്ചാത്തലത്തിലാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ തന്റെ ട്വിറ്ററിലൂടെ ശൈലജ ടീച്ചർക്ക് നന്ദി അറിയിച്ചത്.

‘ഗോവയിലെ കൊവിഡ് രോഗികൾക്കായി 20,000 ലിറ്റർ ദ്രാവക ഓക്സിജൻ നൽകി ഞങ്ങളെ സഹായിച്ചതിന് ശ്രീമതി ശൈലജ ടീച്ചർക്ക് ഞാൻ നന്ദി അറിയിക്കുന്നു. കൊവിഡ് 19നെതിരായ ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങൾ നൽകിയ സഹായത്തിന് ഗോവയിലെ ജനങ്ങൾ നന്ദിയുള്ളവരാണ്’, എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

×