മകന്റെ കൊലപാതകി അവളാണ്‌! ഏറെ നാളായി റിയ തന്റെ മകന് വിഷം നൽകുന്നു; റിയയേയും സഹായികളേയും അറസ്റ്റ് ചെയ്യണമെന്ന് സുശാന്ത് സിങ് രാജ്പുത്തിന്റെ അച്ഛൻ

author-image
ഫിലിം ഡസ്ക്
New Update

റിയ ചക്രബർത്തിയാണ് തന്റെ മകന്റെ കൊലയാളിയെന്ന് അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അച്ഛൻ കെകെ സിങ്. ഏറെ നാളായി റിയ തന്റെ മകന് വിഷം നൽകുന്നുണ്ടെന്നും മകന്റെ കൊലപാതകി അവളാണെന്നുമാണ് എഎൻഐയോട് അദ്ദേഹം പറഞ്ഞത്. റിയയേയും അവരുടെ സഹായികളേയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

publive-image

ഇന്നലെയാണ് മയക്കു മരുന്നു സംഘവുമായുള്ള റിയയുടെ ബന്ധം പുറത്തുവന്നത്. മയക്കുമരുന്നുകളുടെ ഇടനിലക്കാരയ ആളുകളോടുള്ള  റിയ ചാറ്റുകളാണ് പുറത്തായത്. ഇതിൽ നിന്ന് ലഹരികൾ റിയ ഉപയോഗിക്കുകയോ സുശാന്തിന് നൽകുകയോ ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. എംഡിഎംഎ, ക‍ഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ നടി ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ.

കട്ടി കൂടിയ മരുന്നുകൾ താൻ അധികം ഉപയോഗിച്ചിട്ടില്ലെന്നും എംഡിഎംഎ ഒരു തവണ ഉപയോഗിച്ചെന്നും നിങ്ങളുടെ കയ്യില്‍ എംഡി ഉണ്ടോ എന്നുമാണ് റിയ ചോദിക്കുന്നത്.

കൂടാതെ നവംബർ 25ന് ജയ സഹ എന്ന സുഹൃത്തിൽ നിന്നും റിയയ്ക്കു വന്ന മെസേജ് ഇങ്ങനെ: ‘ചായയിലോ വെള്ളത്തിലോ നാല് തുള്ളി ഒഴിച്ച് നൽകുക , അദ്ദേഹം അത് കഴിക്കട്ടെ. കിക്ക് ആകാൻ മുപ്പത്–നാല്‍പത് മിനിറ്റ് വെയ്റ്റ് ചെയ്യുക.’ നന്ദി ജയ എന്നായിരുന്നു ഈ മെസേജിന് റിയയുടെ മറുപടി. ചാറ്റ് വൈറലായതോടെ നാര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയയ്ക്കും മറ്റ് രണ്ടു പേർക്കുമെതിരെ കേസെടുത്തു.

എന്നാൽ ഈ ആരോപണത്തിൽ റിയ നിരപരാധിയാണെന്ന് നടിയുടെ വക്കീലായ സതീഷ് വ്യക്തമാക്കി. ജീവിതത്തിൽ ഒരിക്കൽപോലും മയക്കുമരുന്ന് ഉപയോഗിക്കാത്ത ആളാണ് റിയയെന്നും വേണ്ടിവന്നാൽ രക്ത പരിശോധനയ്ക്കും നടി തയാറാണെന്നും അദ്ദേഹം പറഞ്ഞു.

susanth singh rajputh death riya chakravarty
Advertisment