കാരുണ്യ ദിനാചരണം; കെ.എം മാണിയുടെ ഒന്നാം ചരമവാർഷികത്തില്‍ പാറത്തോട് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ കൈമാറി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, April 8, 2020

പാറത്തോട്:കേരള കോൺഗ്രസ് (എം) ചെയർമാനും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും , നിരവധി തവണ മന്ത്രിയും, ഒരേ നിയമസഭാമണ്ഡലത്തിൽ നിന്നും 54 വർഷം എംഎൽഎയും ആയിരുന്ന യശശരീരനായ കെ.എം മാണി സാറിന്‍റെ ഒന്നാം ചരമവാർഷികമായ ഏപ്രിൽ 9ന് പാറത്തോട് പഞ്ചായത്തിലെ അശരണർക്കും നിരാലംബർക്കും കൈത്താങ്ങായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ കേരള കോൺഗ്രസ് (എം) പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡയസ് കോക്കാട്ടിനും കുടുംബശ്രീ പ്രവർത്തകർക്കും കൈമാറി.

കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോർജ്ജുകുട്ടി അഗസ്തി, കെ.എസ്.സി (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗം കെ. പി സുജീലൻ, മാർട്ടിൻ, റോയ് പൊയ്കമുക്കിൽ, എന്നിവർ നേതൃത്വം നൽകി.

×