കോഴിക്കോട്: കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണസംഘത്തെ വിപുലീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം രേഖകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നതിനാലാണ് വിജിലന്‍സിന്റെ പുതിയ നീക്കം.
/sathyam/media/post_attachments/jIqMpFeC355Rv8NeQZKf.jpg)
ഡിവൈഎസ്പി ജി ജോണ്‍സണ്‍സന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ഈ സംഘത്തിലേക്ക് എട്ട് പേരെക്കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാല്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കെഎം ഷാജിയുടെ ഭാര്യയേയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകള്‍ ഭാര്യയുടെ വീട്ടിലാണ്.
നാലര മണിക്കൂറാണ് ഷാജിയെ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. പണത്തിന്റെ കുറച്ച് രേഖകള്‍ കൂടി ഒരാഴ്ച്ചയ്ക്കകം ഹാജരാക്കുമെന്ന് ഷാജി വിജിലന്‍സിനെ അറിയിച്ചു. പിടിച്ചത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകള്‍ ഹാജരാക്കിയെന്നും ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.