കുവൈത്ത് : കുവൈത്ത് കെ.എം.സി.സി. താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താനൂർ അഞ്ചുടിയിൽ മാർകിസ്റ്റ് ഭീകരൻമാരാൽ കൊലചെയ്യപ്പെട്ട ഇസ്ഹാഖിന്റെ മയ്യിത്ത് നമസ്കാരവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയയിലെ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതിയംഗവുമായ ഹംസ ഹാജി കരിങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു.
അനുശോചനയോഗം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി എൻജിനീയർ മുഷ്താഖ് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി മയ്യിത്ത് നിസ്ക്കാരത്തിനും, താനൂർ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൾ ഹഖീം മൗലവി വാണിയന്നൂർ തുടർന്നു നടന്ന പ്രാർത്ഥനക്കും നേതൃത്വം നൽകി.
കെ.എം.സി.സി. നേതാക്കളായ കെ.ടി.പി. അബ്ദുറഹിമാൻ, എൻ.കെ. ഖാലിദ് ഹാജി , ഹാരിസ് വള്ളിയോത്ത്, അബ്ദുൾ ഹമീദ് മൂടാൽ , താനൂർ മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ. കെ.പി.,ഗഫൂർ വയനാട്, അബ്ദുള്ള ചെർക്കള,എൻജിനീയർ മുജീബ്, ഫാറൂഖ് ഹമദാനി, അഷ്‌റഫ് സബ്ഹാൻ, ജാഫർ പറമ്പാട്ട് , സി.എച്ച്. സൽമാൻ, കബീർ മൂസാജിപ്പടി, നിസാർ ഇരിങ്ങാവൂർ, റഫീഖ് ഒളവറ, ഫിയാസ് വേങ്ങര, ഷറഫു അഞ്ചുടി എന്നിവർ അനുശോചനം രേഖപ്പെടുത്തി.