കുവൈത്ത് സിറ്റി: സംഘ് പരിവാർ ശക്തികളുടെ സർവ്വകുതന്ത്രങ്ങളെയും മാർകിസ്റ്റ് കുപ്രചാരണങ്ങളെയും അതിജീവിച്ചു മഞ്ചേശ്വരം മണ്ഡലത്തിൽ എം.സി.ഖമറുദ്ദീൻ സാഹിബ് നേടിയ ഉജ്വലമായ വിജയത്തിൽ കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ല കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു.
കുവൈത്ത് കെ.എം.സി.സി.ഓഫിസിൽ നടന്ന വിജയാഘോഷം കുവൈത്ത് കെ.എം.സി.സി. സംസ്ഥാന അക്ടിംഗ് പ്രസിഡണ്ട് സുബൈർ പാറക്കടവ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഹംസ ബല്ല അദ്ധ്യക്ഷത വഹിച്ചു.
കുവൈത്ത് കെ.എം.സി.സി. ആക്ടിങ്ങ് ജനറൽ സെക്രട്ടറി എഞ്ചിനിയർ മുഷ്താഖ്, വൈസ് പ്രസിഡന്റുമാരായ എൻ കെ.ഖാലിദ് ഹാജി, ഷഹിദ് പാട്ടില്ലത്ത്, ഹാരിസ് വെള്ളിയോത്ത്, സെക്രട്ടറി ഷരിഫ് ഒതുക്കുങ്ങൽ, കുവൈത്ത് കെ.എം.സി.സി. മഞ്ചേശ്വരം പ്രസിഡന്റ് ബഷീർ മുന്നിപ്പാടി, ജനറൽ സെക്രട്ടറി മൊയ്തീൻ ബയാർ എന്നീവർ ആശംസകളർപ്പിച്ചു.
തുടർന്ന് മധുരം വിതരണവും ചെയ്തു. കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത് സ്വാഗതവും സെക്രട്ടറി മുഹമ്മദലി പെരുമ്പട്ട നന്ദിയും പറഞ്ഞു.