കേരളം

കോവിഡ് പ്രതിസന്ധി; രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി,  5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 30, 2021

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ സെപ്റ്റംബര്‍ വരെ.  5650 കോടിയുടെ ആനുകൂല്യമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കെഎഫ്‌സി, കെഎസ്എഫ്ഇ വായ്പകളുടെ പലിശയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി. വ്യാപാരികള്‍ക്കും സര്‍ക്കാര്‍ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.

രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാലു ശതമാനം സര്‍ക്കാര്‍ വഹിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ആറു മാസത്തേക്കാണ് ഇളവ്. 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിടനികുതി ഇളവ് നല്‍കും.

കെ എഫ് സി വായ്പ പലിശ 9.5 നിന്ന് 8ഉം ഉയര്‍ന്ന പലിശ 12 ല്‍ നിന്ന് 10.5 ശതമാനമായും കുറച്ചു. കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു.

×