New Update
കൊച്ചി: ഡ്യൂട്ടിക്ക് ഇടയില്‍ മറൈന്‍ ഡ്രൈവില്‍ വെച്ച് വനിതാ ട്രാഫിക് പോലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു. പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് കാര്‍ ഇടിച്ചത്.
Advertisment
ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതമാണ്.
ഇടിയുടെ ശക്തിയില്‍ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നു. രാവിലെ പിങ്ക് പട്രോളിങിനുള്ള വാഹനം വരുന്നത് കാത്തിരിക്കുന്നതിനിടെ റോഡിന് മറുവശത്തുള്ള കടയിലേക്ക് നടന്നപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.