കോ​ട്ട​യത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, January 14, 2020

കോ​ട്ട​യം: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. ബൈ​ക്ക് യാ​ത്രി​ക​നാ​യ സം​ക്രാ​ന്തി പെ​രു​മ്ബാ​യി​ക്കാ​ട് കി​ഴ​ക്കാ​ലി​ക്ക​ല്‍ വ​ര്‍​ഗീ​സ് കു​രു​വി​ള​യു​ടെ മ​ക​ന്‍ കു​രു​വി​ള വ​ര്‍​ഗീ​സ് (24)ആ​ണു മ​രി​ച്ച​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.50നു ​ബേ​ക്ക​ര്‍ ജം​ഗ്ഷ​നു സ​മീ​പം വൈ​ഡ​ബ്‌​ള്യു​സി​എ​യ്ക്കു മു​മ്ബി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. യു​വാ​വ് ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​ട്ടും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍​നി​ന്നും നാ​ഗ​മ്ബ​ടം സീ​സ​ര്‍ സ്ക്വ​യ​റി​ലേ​ക്കു​ള്ള ഇ​റ​ക്ക​മി​റ​ങ്ങു​ന്ന​തി​നി​ടെ വ​രി തെ​റ്റി​ച്ച്‌ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് യു​വാ​വ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് മീ​റ്റ​റോ​ളം യു​വാ​വി​നെ​യും ബൈ​ക്കി​നെ​യും വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യ​ശേ​ഷ​മാ​ണ് ബ​സ് നി​ന്ന​ത്. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ള്‍ ക​യ​റി ഇ​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ യു​വാ​വ് മ​രി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് അ​മി​ത വേ​ഗ​ത്തി​ല്‍ ഇ​റ​ക്ക​മി​റ​ങ്ങി എ​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന ബൈ​ക്കി​നെ എ​തി​ര്‍ ദി​ശ​യി​ല്‍​നി​ന്നും എ​ത്തി​യ ബ​സ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യേ​റ്റ് അ​ടി​യി​ല്‍ കു​ടു​ങ്ങി​യ ബൈ​ക്കു​മാ​യി ബ​സ് മീ​റ്റ​റു​ക​ളോ​ളം മു​ന്നോ​ട്ട് നീ​ങ്ങി. ബ​സി​ന്‍റെ മു​ന്‍​ച​ക്ര​ങ്ങ​ള്‍ യു​വാ​വി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി.

ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സ് സം​ഘം എ​ത്തി മൃ​ത​ദേ​ഹം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ പ​ര്‍​ച്ചേ​ഴ്‌​സ് മാ​നേ​ജ​റാ​ണ് കു​രു​വി​ള വ​ര്‍​ഗീ​സ്. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ എ​ത്തി​യ പി​താ​വ് വ​ര്‍​ഗീ​സ് കു​രു​വി​ള​യെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു എ​ത്തി​യ യു​വാ​വാ​ണു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വ​ര്‍​ഗീ​സ് കു​രു​വി​ള​യും സു​ഹൃ​ത്തു​ക്ക​ളും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ലെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.

×