Advertisment

കൊച്ചിയിൽ വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളം ജില്ലയില്‍ ഈ മാസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന സമരമാണ് പിന്‍വലിച്ചത്.

Advertisment

publive-image

ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ് സുഹാസ് നടത്തിയ ചർച്ചയിലാണ് തീരുമാനം.

വൈറ്റിലയിൽ ബസുകളുടെ ഗതാഗത ക്രമീകരണത്തിലും സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നതിലും പ്രതിഷേധിച്ചാണ് ബസുടമകൾ പണിമുടക്കിന് നോട്ടീസ് നൽകിയിരുന്നത്.

പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാകുമെന്നതിനാൽ പണിമുടക്കിൽ നിന്ന് പിന്തിരിയാൻ ജില്ലാ കളക്ടർ യോഗത്തിൽ സ്വകാര്യ ബസുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു.

വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാർഗ്ഗങ്ങൾ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി പൂങ്കുഴലി, എസിപി ഫ്രാൻസിസ് ഷെൽബി, ആർടിഒ കെ മനോജ് കുമാർ തുടങ്ങിയവരുമായി ജില്ലാ കളക്ടർ ചർച്ച ചെയ്തു.

Advertisment