Advertisment

ചമ്പക്കരമാര്‍ക്കറ്റില്‍ പുലര്‍ച്ചെ മിന്നല്‍ പരിശോധന; മാസ്‌ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു; നിയമലംഘനം നടത്തിയ കട അടപ്പിച്ചു; മാര്‍ക്കറ്റ് അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ചമ്പക്കരമാര്‍ക്കറ്റില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാന്‍ പുലര്‍ച്ചെ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ മാസ്‌ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു. നിയമലംഘനം നടത്തിയ കട അടപ്പിച്ചു.

Advertisment

സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റു അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി.

publive-image

രോ​ഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രം​ഗത്തെത്തിയത്. ചമ്പക്കര മാർകറ്റിൽ പുലര്‍ച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ഡിസിപി ജി പൂങ്കുഴലിയും എത്തി. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. മാനദ​ണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കട അടപ്പിച്ചു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു.

കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു.

latest news covid 19 all news chambakkara market
Advertisment