കൊച്ചി: കൊച്ചി നഗരസഭാ കൗൺസിലർ സിപിഎം വിട്ടു. എം എച്ച് എം അഷ്റഫാണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്. ആറാം ഡിവിഷൻ കൗൺസിലറാണ് അഷ്റഫ്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് രാജി.
/sathyam/media/post_attachments/wcoVzRN553mEYbDqBk1R.jpg)
നഗരസഭയിൽ കഴിഞ്ഞ 15 വർഷമായി എംഎച്ച്എം അഷ്റഫും ഭാര്യയുമാണ് മാറി മാറി മത്സരിച്ചുവരുന്നത്. ഇദ്ദേഹം സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്.
വിപ്പ് ലംഘനം പ്രശ്നമായി വരുന്നതിനാൽ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ താൻ സിപിഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്റഫ്.
/sathyam/media/post_attachments/jC3RtuDLQhRZ3qA6G1Ob.jpg)
എന്നാൽ ഇപ്പോൾ കൗൺസിലർ സ്ഥാനം രാജിവെക്കില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. കൊച്ചി നഗരസഭിൽ 33-33 എന്നതാണ് എൽഡിഎഫ് യുഡിഎഫ് കക്ഷി നില.
രണ്ട് വിമതരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം. എന്നാൽ എൽഡിഎഫിനെ പിന്തുണയില്ലാതിരുന്ന വിമത സ്ഥാനാർത്ഥി നിലവിൽ എൽഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ ഭരണം പോകുമോയെന്ന ഭയം എൽഡിഎഫിനില്ല.
രാജി കത്തിന്റെ പൂർണരൂപം;
പ്രിയ സഖാവ് കെഎം റിയാസിന്റെ ശ്രദ്ധയിലേക്ക്.
ഞാനും എന്റെ ഭാര്യ സുനിത അഷറഫും 2005 മുതൽ 2015 വരെ സ്വതന്ത്രമായി മത്സരിച്ച് 15 വർഷം കോർപ്പറേഷനിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിരുന്ന വിവരം അറിയാമല്ലോ. സഖാവ് ദിനേശ് മണി, സ. മണിശങ്കർ എന്നിവരുടെ നിർദേശപ്രകാരമാണ് ഈ പിന്തുണ നൽകിയിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ സിപിഎമ്മിൽ മെമ്പർഷിപ്പിൽ വന്നിട്ടുള്ളൂ. പക്ഷെ എന്നെ ജില്ലാ കമ്മിറ്റിയിൽ ആരും അറിയില്ലെന്ന സത്യം മനസിലാക്കിയ നിമിഷം മുതൽ ഞാൻ മാനസികമായി വല്ലാത്ത സമ്മർദ്ദത്തിലാണ്. ആയത് കൊണ്ട് ഞാൻ പാർട്ടി മെമ്പർഷിപ്പും ബന്ധപ്പെട്ട് മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗത്വും രാജിവച്ചതായി അറിയിക്കുന്നു. ഇതുവരെ നൽകിയ എല്ലാം സഹായത്തിനും നന്ദി.