എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു

New Update

കൊച്ചി: എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. എളമക്കര പ്ലാശേരിൽ പറമ്പിൽ പി.ജി. ബാബു (60) ആണ് മരിച്ചത്. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻഐവി ലാബിലേക്ക് അയച്ചു.

Advertisment

കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ജൂലൈ 29 നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment