ട്രാക്കിലേക്ക് തലവെച്ച നിലയില്‍; എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം റെയില്‍വേ പാളത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 27, 2021

കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

തല ട്രാക്കിലേക്ക് വെച്ച നിലയിലാണ് മൃതദേഹം കിടക്കുന്നത്. ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. സമീപത്തു നിന്നും മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പറമ്പിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

×