Advertisment

എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത: കോതമംഗലം താലൂക്കിലും, പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു...മുന്‍കരുതലായി ക്യാമ്പുകളിലേക്ക് മാറാം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത. കോതമംഗലം താലൂക്കിലും, പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലും ഉച്ചഭാഷിണിയിലൂടെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

Advertisment

publive-image

മുന്‍കരുതലായി താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ക്യാമ്ബുകളിലേക്ക് മാറാമെന്ന് കളക്ടര്‍എസ് സുഹാസ്പറഞ്ഞു. അടുത്ത രണ്ട് ദിവസം ജില്ലയില്‍ ഖനനം നിരോധിച്ചു. നിലവില്‍ എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല.

പുഴ സാധാരണ ജലനിരപ്പ് കൈവരിച്ചു കഴിഞ്ഞു. ഡാമുകളിലെ ജലനിരപ്പിലും ആശങ്കപെടേണ്ട സാഹചര്യമില്ല. രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്താലും ജില്ലയില്‍ പ്രളയ സാധ്യതയില്ലെന്ന് ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആലുവ പാലസില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

Advertisment