Advertisment

കൊച്ചിയില്‍ വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന... യുവാവ് അറസ്റ്റില്‍

New Update

കൊച്ചി: കൊച്ചിയിലെ തൊഴില്‍ മേഖലകളിലും, കോളജ് വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കും കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് പോലിസ് പിടിയില്‍. കോട്ടയം, എരുമേലി, ഓലിക്കപ്പാറയില്‍ വീട്ടില്‍ അഷ്‌ക്കര്‍ അഷറഫ്(22) എന്ന യുവാവിനെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, തൃക്കാക്കര പോലിസും, എസ്‌ഒജിയും ചേര്‍ന്ന് കാക്കനാട്, പടമുകളില്‍ നിന്നും പിടികൂടിയത്.

Advertisment

publive-image

ഇയാളില്‍ നിന്നും 800 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു.500 രൂപ വിലവരുന്ന പാക്കറ്റുകളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്.എരുമേലിയില്‍ നിന്ന് ഡിഗ്രി പഠനത്തിനു ശേഷം ഒരു വര്‍ഷത്തിനു മുന്‍പാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. ഒരു മാസമായി കൊച്ചിയിലെ പ്രമുഖ കോളജില്‍ പഠിക്കുകയാണ്.തമിഴ്‌നാട്ടിലെ ഒച്ചംചത്രത്തു നിന്നും നേരിട്ടാണ് കഞ്ചാവ് കൊച്ചിയിലെത്തിക്കുന്നത്.

പടമുകളിലും പരിസരങ്ങളിലും കഞ്ചാവ് ഉപയോഗം കൂടുതലായി നടക്കുന്നതായി രഹസ്യവിവരം ലഭിച്ച്‌ കുറച്ചു നാളുകളായി ഈ പരിസരങ്ങള്‍ ഡാന്‍സാഫിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍, ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, തൃക്കാക്കര എസ് ഐ നിഖില്‍. എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

kochi kanjavu
Advertisment