കൊച്ചിയില്‍ നാട്ടുകാരുടെ പേടിസ്വപ്‌നമായ മോഷ്ടാവ് മരിയാര്‍പൂതത്തിനെ പിടികൂടാന്‍ തെരച്ചിൽ വ്യാപകമാക്കി പോലീസ്: മരിയാര്‍പൂതത്തിന്റെ മകന്‍ നിഷാന്തിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു

New Update

publive-image

Advertisment

കൊച്ചി : കൊച്ചിയില്‍ നാട്ടുകാരുടെ പേടിസ്വപ്‌നമായ മോഷ്ടാവ് മരിയാര്‍പൂതത്തിനെ പിടികൂടാന്‍ എറണാകുളം പൊലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിവരുന്നത്. ഇതിനിടെ മരിയാര്‍പൂതത്തിന്റെ മകന്‍ നിഷാന്തിനെ (24) തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.

കൂട്ടംചേര്‍ന്ന് കൊള്ള നടത്തിയ കേസിലാണ് അറസ്റ്റ്. കന്യാകുമാരി എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിഷാന്ത് അടക്കം അഞ്ചുപേരെ മൊണ്ടയ്ക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികൂടിയത്.

നിഷാന്തിനെ പിടികൂടിയതോടെ തമിഴ്‌നാട് പൊലീസ് എറണാകുളത്ത് ബന്ധപ്പെട്ട് ഇവിടുത്തെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. മരിയാര്‍പൂതത്തിനൊപ്പം ഭാര്യ പുനിതയും എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.

Advertisment