കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, March 5, 2021

കൊച്ചി : കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. ഇടപ്പള്ളി സ്വദേശി അമലിനാണ് കഴുത്തില്‍ വെട്ടേറ്റത്.

ബാറിലെ തര്‍ക്കത്തിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി പത്തനംതിട്ട സ്വദേശി ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

×