ടോറസ് ലോറിയില്‍ മയക്കുമരുന്ന് കടത്ത്;  കൊച്ചിയിൽ രണ്ടുപേർ പിടിയില്‍, 286 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

author-image
neenu thodupuzha
New Update

കൊച്ചി: ടോറസ് ലോറിയില്‍ കൊച്ചി നഗരത്തില്‍ മയക്കു മരുന്ന് കടത്തിയ പ്രതികള്‍ പിടിയില്‍. ആലപ്പുഴ, മണ്ണഞ്ചേരി വെളിയില്‍ ഷെഫീക്ക് (29), ആലപ്പുഴ, പുന്നപ്ര പള്ളിവേലില്‍ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്.  ഇവരില്‍ നിന്നും 286 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 25 ലക്ഷത്തോളം രൂപ വിലവരും.

Advertisment

publive-image

ട്രെയിന്‍ വഴിയും ബസിലൂടെയും  മയക്കു മരുന്നുമായി വരുമ്പോൾ  കര്‍ശനമായ പോലീസ് ചെക്കിങ്ങിനെത്തുടർന്ന് സംസ്ഥാനത്ത് നിന്ന് വരുന്ന പലചരക്ക്, കരിങ്കല്‍ ലോറികളില്‍ ഡ്രൈവർമാരുടെ ഒത്താശയോടെ, സഹായികള്‍ എന്ന വ്യാജേന കയറിയാണ് ലഹരി കടത്തിയിരുന്നത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കളമശ്ശേരി പോലീസും യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി പിടികൂടുകയായിരുന്നു.

Advertisment