കൊച്ചി: ഞാറയ്ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ജോസഫ് വി ആറാണ് മരിച്ചത്. 51 വയസായിരുന്നു. തല മുതൽ അരവരെയുള്ള ശരീരത്തിന്റെ ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.
/sathyam/media/post_attachments/D5g0KxeEph1LgbTzOeXG.jpg)
കൊലപാതമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പറമ്പിലുണ്ടായിരുന്ന കുഴിയിൽ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ ഏഴുമണിയോടെ തുണി ഉണക്കിയിടാനെത്തിയ അയൽക്കാരിയാണ് മൃതദേഹം കണ്ടത്.
ഡോഗ് സ്ക്വാഡും, ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.