27
Friday May 2022
കേരളം

250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബക്ക്; അന്ന ഖബാലെ ദുബ വിജയിയായത് 184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരുമായി മത്സരിച്ച്

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, May 14, 2022

കൊച്ചി: പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബ അര്‍ഹയായി. ദുബായിലെ അറ്റ്ലാന്റിസ് ദി പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.

ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും, എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും, ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് സമ്മാനിച്ചു. മറ്റ് 9 ഫൈനലിസ്റ്റുകള്‍ക്കുള്ള സമ്മാനത്തുകയും ചടങ്ങില്‍ കൈമാറി.

184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരാണ് പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ മത്സരരംഗത്തുണ്ടായിരുന്നത്. അവരില്‍ നിന്നും മികച്ച 10 ഫൈനലിസ്റ്റുകളെ ഏപ്രില്‍ 26-ന് പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ഫൈനലിസ്റ്റുകളെ പൊതു വോട്ടിങ്ങ് പ്രക്രിയയ്ക്ക് വിധേയരാക്കുകയും, ഗ്രാന്‍ഡ് ജൂറി അന്തിമ വിലയിരുത്തല്‍ നടത്തുകയും ചെയ്തതിന് ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത്.

അന്ന ഖബാലെ ദുബ അവരുടെ ഗ്രാമത്തില്‍ നിന്നുള്ള ആദ്യത്തെ ബിരുദധാരിയും, തന്റെ കുടുംബത്തിലെ വിദ്യാഭ്യാസം നേടിയ ഏക കുട്ടിയുമായിരുന്നു.

ആശ്വാസകരമല്ലാത്ത സാമൂഹിക സാഹചര്യങ്ങളെ മറികടക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും സാക്ഷരതയും, വിദ്യാഭ്യാസവും മനുഷ്യരെ പ്രാപ്തരാക്കുമെന്ന തിരിച്ചറിവുമാണ് വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ അന്നയെ പ്രേരിപ്പിച്ചത്.

നഴ്‌സിങ്ങ് പഠന സമയത്ത് തന്നെ അവര്‍ മിസ് ടൂറിസം കെനിയ 2013 പുരസ്‌ക്കാരം സ്വന്തമാക്കിയിരുന്നു. തന്റെ സമൂഹത്തിലെ ലിംഗസമത്വത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി വാദിക്കാന്‍ അവര്‍ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി.

ഖബാലെ ദുബ ഫൗണ്ടേഷന്റെ കീഴില്‍ തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്കും, ഉച്ചതിരിഞ്ഞ് മുതിര്‍ന്നവര്‍ക്കും പഠിക്കാന്‍ കഴിയുന്ന ഒരു സ്‌കൂള്‍ നിര്‍മിച്ചു. അവരുടെ ഈ കമ്മ്യൂണിറ്റി സാക്ഷരതാ ഉദ്യമത്തില്‍ നിലവില്‍ 150 കുട്ടികളും 100 മുതിര്‍ന്നവരും പഠിതാക്കളായുണ്ട്.

ഇന്ന് ഈ അഭിമാനകരമായ അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങിയശേഷം അന്ന ഖബാലെ ദുബ പറഞ്ഞു.

ആരോഗ്യ പരിചരണ മേഖലയ്ക്കും, നഴ്സിങ്ങ് സമൂഹത്തിനും അന്ന ഖബാലെ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

അന്ന ഖബാലെയുടെ ജീവിത കഥ അനേകമാളുകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ നഴ്സുമാര്‍ക്കും പറയാനുള്ളത് അവിശ്വസനീയമായ കഥകളാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

സേവന സന്നദ്ധതയുടെ ഈ കഥകള്‍ ലോകത്തിന് മുന്നില്‍ ആഘോഷിക്കാനും, അവതരിപ്പിക്കാനും ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പോലുള്ള ഒരു വേദി ഒരുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ബാക്കിയുള്ള 9 ഫൈനലിസ്റ്റുകളായ, കെനിയയില്‍ നിന്നുള്ള ദിദ ജിര്‍മ ബുള്ളെ; യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ, യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്നുള്ള ജാസ്മിന്‍ മുഹമ്മദ് ഷറഫ്, യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള ജൂലിയ ഡൊറോത്തി ഡൗണിംഗ്, ഇന്ത്യയില്‍ നിന്നുള്ള ലിന്‍സി പടിക്കാല ജോസഫ്, മഞ്ജു ദണ്ഡപാണി, ഓസ്ട്രേലിയയില്‍ നിന്നുള്ള മാത്യു ജെയിംസ് ബോള്‍, യുഎസില്‍ നിന്നുള്ള റേച്ചല്‍ എബ്രഹാം ജോസഫ്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വൈസ് മുഹമ്മദ് ഖറാനി എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

യുഎഇ കാബിനറ്റ് അംഗവും ആരോഗ്യ-പ്രതിരോധ മന്ത്രിയും, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഫേഴ്സ് മന്ത്രിയുമായ  അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ അല്‍ അമീരി, ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ അവാദ് സഗീര്‍ അല്‍ കെത്ബി, ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ സിഇഒ ഡോ. അമര്‍ അഹമ്മദ് ഷെരീഫ്, ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദ്രായി, ദുബായ് കെയര്‍സ് സിഇഒ ഡോ. താരിഖ് അല്‍ ഗുര്‍ഗ്, മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങി യുഎഇയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി പ്രശസ്ത വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രാസ് അദാനോം ഗെബ്രിയേസസ് പ്രത്യേക വീഡിയോസന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.

More News

ഡൽഹി: ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാൻഡിനാണ് പുരസ്കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കർ പുരസ്കാരത്തിന് അർഹമാകുന്നത്. ഡെയ്സി റോക് വെലാണ് പുസ്തകത്തിന്‍റെ പരിഭാഷ നിർവ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്സി റോക് വെലും പങ്കിടും. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് […]

കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി […]

ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച […]

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം […]

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ്‌ ആർ ട്ടി സി ബസ്‌ സ്റ്റാന്റ്‌ , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്‌, മഞ്ചേരി റോഡിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം, മുനിസിപ്പൽ ബസ്‌ സ്റ്റാന്റ്‌ പരിസരങ്ങളിലെല്ലാം തെരുവ്‌ നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ്‌ കാരണം ശല്യം രൂക്ഷമായിരിക്കയാണ്‌. കുട്ടികളേയും മുതിർന്നവരേയും തെരുവ്‌ നായ്ക്കൾ ആക്രമിക്കുന്നത്‌ മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്‌. മലപ്പുറം നഗരത്ത്‌ തെരുവ്‌ നായ്ക്കളുടെ ശല്യം രൂക്ഷമായത്‌ അധികാരികളുടെയടുത്ത്‌ പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ […]

ജിദ്ദ: സ്വന്തം സ്‌പോൺസർഷിപ്പിൽ ഉള്ള വിദേശി തൊഴിലാളികൾ തങ്ങളുടെ കീഴിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അധികൃതർ. അനധികൃതമായി മറ്റാർക്കെങ്കിലും വേണ്ടിയോ സ്വന്തം സമ്പാദ്യത്തിനായോ ജോലി ചെയ്യാൻ വിദേശി തൊഴിലാളികൾക്ക് സൗദിയിൽ അനുമതിയില്ല. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സ്പോണ്സർമാരുടെ കടമയാണ്. പ്രവാസി തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടു എന്ന് കണ്ടെത്തിയാൽ സ്പോൺസർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ […]

  കൊച്ചി: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. […]

തിരുവനന്തപുരം: കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർദേശിച്ചു. ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ കഴിവിന്റെ അടുത്തെങ്ങും പ്രാതിനിധ്യം രാഷ്ട്രീയത്തിലും തൊഴിൽ മേഖലകളിലും അവർക്കു ലഭിച്ചിട്ടില്ലെന്നും കേരള നിയമസഭ സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി പറഞ്ഞു. സാമൂഹികമായ മുൻവിധികളാണ് സ്ത്രീകളെ തടഞ്ഞുനിർത്തുന്നത്. വിവിധ തലങ്ങളിൽ സ്ത്രീകൾ പിന്തള്ളപ്പെടുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. മനോഭാവവും ചിന്താഗതിയും മാറുക മാത്രമാണു പരിഹാരം. ഇന്ത്യയിൽ ഒരു വനിതാ പ്രധാനമന്ത്രിയും ഒരു വനിതാ […]

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതിഅനാവശ്യമാണെന്നുമാണ് ഡയറക്ടർ […]

error: Content is protected !!