പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി, തിങ്കളാഴ്ച വരെ അപേക്ഷിക്കാം

New Update

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വരെ അപേക്ഷിക്കാം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം വരാത്തതിനാല്‍ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Advertisment

publive-image

ഇന്ന് ഉച്ചയ്ക്ക് സിബിഎസ്ഇ 10–ാം ക്ലാസ് ഫലം വന്നിരുന്നു. വിദ്യാർഥികളുടെ ആവശ്യപ്രകാരം ഹൈക്കോടതി ഇന്നുവരെ സമയപരിധി നീട്ടിയിരുന്നു. സിബിഎസ്ഇ വിദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

Advertisment