എൻഐഎ പിടിച്ചെടുത്ത ഐഫോൺ വിട്ടുകിട്ടണം, നിർണായക തെളിവുകൾ അതിലുണ്ട്,കോടതിയെ സമീപിക്കാൻ സ്വപ്ന സുരേഷ്

New Update

കൊച്ചി : എൻ ഐ എ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോൺ വിട്ടു കിട്ടണമെന്ന് സ്വപ്ന സുരേഷ് . ഈ ആവശ്യം ഉന്നയിച്ച് ഉടൻ കോടതിയെ സമീപിക്കും. റെയ്ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

Advertisment

publive-image

ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻ ഐ എ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇങ്ങനെ പിടിച്ചെടുത്ത ഫോണുകളിൽ ഒരു ഐ ഫോൺ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്.

 

Advertisment