എറണാകുളം: വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസ്സുകളിലെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരിക്കേറ്റു. എറണാകുളം ഗുരുവായൂർ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസ്സിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്.
/sathyam/media/post_attachments/nuDDsJhVL5a81ooesjZY.jpg)
കൃത്യം നടത്തിയ മറ്റൊരു ബസ്സിലെ കണ്ടക്ടർ രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമയം സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് മരട് പൊലീസ് പറഞ്ഞു.
മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തർക്കം തുടങ്ങിയത്. പിന്നീട് അത് സർവീസ് റോഡിലേക്ക് മാറുകയായിരുന്നു. അവിടെ വച്ചാണ് കത്തിക്കുത്ത് ഉണ്ടായത്.