29
Thursday September 2022
കേരളം

യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനാലിറ്റിക്സ് കേരളത്തിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ്- 2022 സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, August 13, 2022

കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളുമായി സഹകരിച്ച് അനലിറ്റിക്സ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ആഗോള സംഘടന യുകെ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് അനലിറ്റിക്സ് അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022 സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 16-ന് കേരള സര്‍വകലാശാലയില്‍ ആരംഭിക്കുന്ന സമ്മിറ്റ് 25-ന് കാലിക്കറ്റ് സര്‍വകലാശാലയിലും 26-ന് എംജി സര്‍വകലാശാലയിലുമായാണ് നടക്കുക.

ബിസിനസ് അനലിറ്റിക്‌സ്, ഡാറ്റാ സയന്‍സ് എന്നീ മേഖലകളില്‍ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മിറ്റ് സര്‍വകലാശാലകളിലെ കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകരെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.

യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ISDC) സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മിറ്റ് വിവിധ സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും പങ്കെടുക്കുന്ന മറ്റെല്ലാവര്‍ക്കും അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സയന്‍സ് പഠനത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കാനും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന അനലിറ്റിക്സ് മേഖലയിലേക്ക് കടന്നുവരാനും സഹായകരമാകും.

വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 200-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ് ഐഎസ് ഡിസി.

കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും ഐഎസ് ഡിസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സിന്റെ അക്രെഡിറ്റേഷനുള്ള വിവിധ കൊമേഴ്സ് കോഴ്സുകള്‍ ലഭ്യമാക്കാനായി എംജി സര്‍വ്വകലാശാലയുമായും ഈയിടെ ഐഎസ് ഡിസി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

മാറികൊണ്ടിരിക്കുന്ന ഇന്നത്തെ സമ്പദ്ഘടനയില്‍ പിടിച്ചുനില്‍ക്കാന്‍ വികസിച്ചുവരുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് മനസിലാക്കേണ്ടതിന്റെയും അവ സ്വാംശീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് മിക്ക സ്ഥാപനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത് ഡാറ്റാ അനലിറ്റിക്സില്‍ പ്രാവീണ്യമുള്ള പ്രൊഫഷണലുകള്‍ക്കുള്ള ജോലി സാധ്യത ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡാറ്റാ സയന്‍സ് രംഗത്തെ വിദഗ്ധരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022, അനലിറ്റിക്സ്, ഡാറ്റാ സയന്‍സ് രംഗത്ത പുത്തന്‍ രീതികളെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് ഹെഡ് ഓഫ് എഡ്യുക്കേഷന്‍ ഡോ. ക്ലെയര്‍ വാല്‍ഷ് പറഞ്ഞു.

ക്വാണ്ടിറ്റേറ്റിവ്, ക്വാളിറ്റേറ്റിവ് ഡാറ്റാ അനാലിസിസ് എന്നിവയ്ക്കുള്ള സാങ്കേതികവിദ്യാ അധിഷ്ഠിത പ്രക്രിയകള്‍, കാര്യക്ഷമമായ ബിസിനസ് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കാനായി വികസിപ്പിക്കുന്ന നൂതന സംവിധാനങ്ങളും പ്രക്രിയകളും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനലിറ്റിക്സില്‍ നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം ഇതേക്കറിച്ച് അവബോധം സൃഷ്ടിക്കാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് .

ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും രംഗത്തെ പുതിയ പ്രവണതകളും സാധ്യതകളും മനസിലാക്കാനും സഹായകരമായ ശൃംഖല സൃഷ്ടിക്കുന്നതിലും IoA മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ഡാറ്റാ അനലിറ്റിക്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് IoA ഈയിടെ യുകെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അനലിസ്റ്റ് കോംപിറ്റന്‍സി ഫ്രെയിംവര്‍ക്ക്, സമ്മിറ്റിനോട് അനുബന്ധിച്ച് ഇന്ത്യയിലും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്.

More News

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കര്‍ ഇന്റലിജന്‍സ് രഹസ്യങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അല്‍ ഷൗക്രിയാണ് ഒന്നാം പ്രതി. ഡോളര്‍ കടത്തില്‍ ശിവശങ്കറായിരുന്നു മുഖ്യ ആസൂത്രകനെന്നും ഡോളര്‍കടത്ത് […]

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇന്ത്യയിലടക്കം വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും  മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്ക് മാറ്റം […]

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്നു. കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്ന് ഫേസ്ബുക്ക് ലൈവിൽ അഭിരാമി പറഞ്ഞു. ഈ വീഡിയോയ്ക്കും വൻ വിമർശനങ്ങളാണ് ഉയരുന്നതെന്ന് താരം പിന്നാലെ […]

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ ‘ലതാ മങ്കേഷ്‌കർ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ ‘വീണ’യാണ് സമർപ്പിച്ചത്. എന്നാൽ കോടികൾ മുടക്കി വീണ സ്ഥാപിക്കുമ്പോൾ അയോദ്ധ്യയിലെ തന്നെ ഒരു പ്രൈമറി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടുള്ള നടൻ പ്രകാശ് രാജിന്റെ ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ട്വീറ്റിനെ […]

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ […]

സെപ്റ്റംബർ 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ പുതിയ ലുക്കിലെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മിനി സ്കർട്ട് ടോപ്പ് ധരിച്ചാണ് സാനിയ എത്തിയത്. രോഹിത്ത് രാജ് ആർ, റഹൂഫ് കെ എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിവിൻ പൊളിയാണ് സിനിമയിലെ നായകൻ. പതിനാറാം വയസ്സിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലമാക്കി ഇറങ്ങിയ ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമ തിയേറ്ററുകളിൽ […]

കൊച്ചി: കേരളസമൂഹത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം ഭയാനകമായ രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ഇതിന് അടിമപ്പെടുന്നവരിൽ പെൺകുട്ടികളടക്കം സ്കൂൾ-കോളെജ് വിദ്യാർഥികളുമുണ്ട്. ഈ സാമൂഹിക തിന്മയ്ക്കെതിരെ പ്രതികരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. മാത്രമല്ല, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാനും കഴിയുന്നില്ല. കേരള യുവതയുടെ ജീവിതത്തെ തകർക്കുകയും കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ വിപത്തിനെ തടയാൻ പൊതുസമൂഹം അടിയന്തിരമായി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രസ്തുത സാഹചര്യത്തിൽ ന്യൂമാൻ അസ്സോസിയേഷന്‍ “മയക്കുമരുന്ന് ദുരുപയോഗം യുവജനങ്ങളിൽ” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ […]

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും ബിഹാര്‍ സ്വദേശിനി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം.  പണം കൈമാറിയ വിവരം ബിനോയ് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് കേസിൻ്റെ കാര്യത്തിൽ തീരുമാനമായത്. അതേസമയം 80 ലക്ഷം രൂപയല്ല കെെമാറിയതെന്നും അതിൽ കൂടുതലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുവതിക്ക് പണം നൽകിയതിൻ്റെ രേഖകൾ […]

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. […]

error: Content is protected !!