ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു.
Advertisment
ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്.
പരാതിയിൽ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.