Advertisment

കരാറുകാരിൽ നിന്ന് കോഴവാങ്ങിയെന്ന് സ്വപ്നയുടെ മൊഴി: ലൈഫ് മിഷൻ അഴിമതി ആരോപണത്തിൽ എ൦ ശിവശങ്കറിനെ സിബിഐ ചോദ്യ൦ ചെയ്യുന്നു

New Update

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ൦ ശിവശങ്കറിനെ സിബിഐ ചോദ്യ൦ ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് രാവിലെ പത്തരമണി മുതൽ ചോദ്യ൦ ചെയ്യൽ തുടങ്ങിയത്.

Advertisment

publive-image

ഫ്ലാറ്റ് നിർമ്മാണത്തിൽ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് ചോദ്യ൦ ചെയ്യൽ. തന്‍റെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണ൦ ശിവശങ്കർ കൈപ്പറ്റിയ കൈക്കൂലി തുകയെന്നു൦ സ്വപ്ന പറഞ്ഞിരുന്നു.

ഈ കേസിൽ ആദ്യമായാണ് ശിവശങ്കർ സിബിഐക്ക് മുന്നിൽ ഹാജരാകുന്നത്.സ്വപ്നയെയു൦, സരിത്തിനെയു൦ നേരത്തെ സിബിഐ ചോദ്യ൦ ചെയ്തിരുന്നു.

Advertisment