കൊച്ചി: തന്നെ ബാറിൽ കൊണ്ടുപോയത് രാജസ്ഥാൻ സ്വദേശിനിയായ സുഹൃത്ത് ഡിംപിൾ ലാമ്പയാണെന്നു ഓടുന്ന വാഹനത്തിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ കാസർകോട് സ്വദേശിനിയായ 19കാരി മോഡലിന്റെ മൊഴി. അവിടെ വച്ച് കുടിക്കാൻ തന്ന ബിയറിൽ എന്തൊ പൊടി കലർത്തിയതായി സംശയിക്കുന്നതായി യുവതി പറയുന്നു.
/sathyam/media/post_attachments/tVJVryoIQxe3cSvLG4Al.jpg)
അവശയായ തന്നോട് യുവാക്കളുടെ കാറിൽ കയറാൻ പറഞ്ഞതും ഡിംപിൾ ലാമ്പയാണെന്നും യുവതി മൊഴി നൽകി. ഡിംപിൾ കാറിൽ കയാറാതെ ഒഴിഞ്ഞുമാറുകയും ചെയ്‌തു. നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ വച്ച് കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നിവർ തന്നെ ക്രൂരമായി ബലാൽസംഗം ചെയ്‌തു.
ഭയം കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും മോഡൽ മൊഴി നൽകി. പ്രതികളായ മൂന്ന് യുവാക്കളും രാജസ്ഥാൻ സ്വദേശിനിയുടെ സുഹൃത്തുക്കളാണെന്നും കാസർകോട് സ്വദേശിനിയെ ചതിയിൽപെടുത്തുകയായിരുന്നുവെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us