നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല, എന്‍എസ്എസിനു വേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ ഉറച്ച് പ്രിയ വര്‍ഗീസ്

New Update

കൊച്ചി: എന്‍എസ്എസിനു വേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ ഉറച്ച് പ്രിയ വര്‍ഗീസ്. നിലപാടില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പിന്‍വലിച്ചത് കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴെന്നും പ്രിയ കുറിച്ചു.

Advertisment

publive-image

എൻഎസ്എസിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമെന്നു പ്രിയ ഫെയ്സ്ബുക്കിൽ കുറിക്കുകയും പിന്നീടതു പിൻവലിക്കുകയും ചെയ്തിരുന്നു. ‘അസുഖകരം’ എന്നാണു കോടതി ഇതേക്കുറിച്ചു പറഞ്ഞത്.

കോടതിയിൽ മനസ്സ് തുറക്കുന്നതു വ്യക്തികൾക്കെതിരെയല്ലെന്നും പുറത്തുള്ളവരെപ്പോലെ കേസിലെ കക്ഷികൾ പ്രതികരിക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നാഷനൽ സർവീസ് സ്കീമിന്റെ ‘കുഴിവെട്ടി’നെക്കുറിച്ചു പറഞ്ഞതായി ഓർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment