New Update
കൊച്ചി: പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെ തുടർന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. എറണാകുളം കളക്ട്രേറ്റിൽ എത്തിയാണ് വാഹനത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചത്.
Advertisment
/sathyam/media/post_attachments/iiVylVhzZt8u6T4IOoof.jpg)
കടമക്കുടി സ്വദേശി കെ പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ നടപടി. രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ ലോക് അദാലത്ത് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.
എന്നാൽ ഉദ്യോഗസ്ഥർ പണം അനുവദിച്ചില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി സാജു എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ എത്തി വാഹനത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us