Advertisment

കാമുകനെ തേടി ഭാര്യ കൊച്ചിയിൽ എത്തി, പിന്നാലെ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ കുത്തി

New Update

കൊച്ചി: കൊച്ചിയിൽ ചെന്നൈ സ്വദേശിനിയായ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ ആക്രമിച്ചു. തമിഴ്നാട് സ്വദേശിയായ മുരുകേശൻ എന്നയാൾക്കാണ് കുത്തേറ്റത്. രേഷ്മയെന്ന ട്രാൻസ്ജെന്ററാണ് ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇരുവരും കൊച്ചിയിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു.

Advertisment

publive-image

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മുരുകേശന്റെ ഭാര്യ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. മുരുകേശനും രേഷ്മയും ഒന്നിച്ച് താമസിക്കുന്നത് ചോദ്യം ചെയ്ത് ഇവർ തമ്മിൽ കലഹമായി. തർക്കത്തിനൊടുവിൽ രേഷ്മ കത്തി കൊണ്ട് മുരുകേശനെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് വിവരം.

രേഷ്മയുടെ ആക്രമണത്തിൽ മുരുകേശന്റെ നെഞ്ചിലും മുതുകിലും സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ രേഷ്മ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Advertisment