കൊച്ചി: ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ 17.50 കോടി രൂപ മുടക്കി ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു. പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്.
/sathyam/media/post_attachments/4G11O647ucOu40APZc9A.jpg)
ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോയി. ഇംഗ്ലീഷ് ഓൺ റൗണ്ടർ ബെൻ സ്റ്റോക്സിനെ 16.25 കോടിക്കാണ് സിഎസ്കെ വിളിച്ചെടുത്തത്. സൺറൈഴേസ്സും ലക്നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കി.
വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറിനെ 5.75 കോടി മുടക്കി രാജസ്ഥാൻ ടീമിലെത്തിച്ചു. രാജസ്ഥാനും ചെന്നൈയും തമ്മിലാണ് ജേസൺ ഹോൾഡറിനായി മത്സരിച്ചത്. ഒടുവിൽ അഞ്ച് കോടിക്ക് മുകളിലേക്ക് വില പോയതോടെ ചെന്നൈ പിൻവലിയുകയായിരുന്നു