New Update
കൊച്ചി: കൊച്ചിയിലെ പ്രാണവായുവിലെ രാസഗന്ധം പരിശോധിച്ചു കാരണം കണ്ടെത്താൻ ദൗത്യസംഘത്തെ സജ്ജമാക്കി നിർത്താൻ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ (കെഎസ്പിസിബി) ട്രൈബ്യൂണൽ ചുമതലപ്പെടുത്തി.
Advertisment
അന്തരീക്ഷത്തിൽ രാസപദാർഥങ്ങളും കറുത്ത തരികളും തങ്ങി നിൽക്കുന്നതിനാൽ രാത്രിയിൽ ശ്വാസ തടസം അനുഭവപ്പെടുന്നതായി ചൂണ്ടിക്കാട്ടി എരൂർ സ്വദേശി എ.രാജഗോപാൽ സമർപ്പിച്ച നിവേദനത്തിൽ സ്വമേധയ കേസെടുത്താണു ഗ്രീൻ ട്രൈബ്യൂണലിന്റെ തുടർ നടപടി.
ഹർജിക്കാരൻ മാത്രമല്ല പ്രാണവായുവിൽ രാസഗന്ധം അനുഭവപ്പെടുന്നതായി ആര് വിവരം അറിയിച്ചാലും ഉടൻ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണു ട്രൈബ്യൂണലിന്റെ ഉത്തരവ്.