Advertisment

പി വി അന്‍വറുടെ ഉടമസ്ഥതയിലായിരുന്ന റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കണം: ഹൈക്കോടതി

New Update

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലായിരുന്ന റിസോര്‍ട്ടിലെ നാല് തടയണകള്‍ നാല് മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് തടയണകള്‍ പൊളിക്കാം. പൊളിക്കാന്‍ വേണ്ടിവരുന്ന ചെലവ് ഉടമകള്‍ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Advertisment

publive-image

തടയണകള്‍ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. തടയണകള്‍ പൊളിച്ചുനീക്കാത്തതിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് തടയണകള്‍ പൊളിച്ചുനീക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്.

തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാന്‍ സ്ഥലം വില്‍പ്പന നടത്തി പി വി അന്‍വര്‍ തന്ത്രം മെനയുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തേ ആരോപിച്ചിരുന്നു.

Advertisment