കൊച്ചി : എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാവുന്ന ഓഫർ പെരുമഴ പ്രഖ്യാപിച്ചിരിക്കുകയാണ് അജ്മൽ ബിസ്മി. പർച്ചേയ്‌സുകൾക്ക് ഉറപ്പായ സമ്മാനങ്ങളുമായി അജ്മൽ ബിസ്മി പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനക്കൊയ്ത്ത് ഓഫറിനൊപ്പമാണ് എന്തും എന്തിനോടും മാറ്റിയെടുക്കാവുന്ന തരത്തിലുള്ള വ്യത്യസ്തമായ എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
/sathyam/media/post_attachments/Po58rW6epw37PcInSy80.jpg)
പഴയതും ഉപയോഗ ശൂന്യമായതുമായ ഗൃഹോപകരണങ്ങൾ എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം തന്നെ ഒരു രൂപ മുടക്കിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ' ഐഫോൺ 13 ' മുതൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ വരെയുള്ളവ എന്തും ഈ ഓഫറിലൂടെ പ്രമുഖ ബാങ്കുകളുടെ വായ്പാ പദ്ധതിയിലൂടെ സ്വന്തമാക്കാൻ ഓരോ ബ്രാഞ്ചുകളിലും അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പർച്ചേയ്‌സുകൾക്ക് 5 % മുതൽ 20 % വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറും ഒരുക്കിയിരിക്കുകയാണ്. ' സമ്മാനക്കൊയ്ത്ത് ഓഫർ ' പദ്ധതിക്കൊപ്പമാണ് വിപുലമായ പായ്‌ക്കേജുകൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി ഒരുക്കിയിരിക്കുന്നത്.
/sathyam/media/post_attachments/dtJEuZxQxJEEn1azQy5I.jpg)
വിലക്കുറവിനും വായ്പാ പദ്ധതികൾക്കും ഒപ്പമാണ് പർച്ചേയ്‌സുകൾക്ക് ഉറപ്പായ സമ്മാനങ്ങൾ നൽകുന്നത്. തിരഞ്ഞെടുത്ത സ്മാർട്ട് ടീവി പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
റെഫ്രിജറേറ്ററുകൾക്കൊപ്പം 14990 രൂപ വരെ വിലയുള്ള സമ്മാനങ്ങളും. വാഷിംഗ് മെഷീൻ പർച്ചേസുകൾക്കൊപ്പം 6500 രൂപ വരെ വിലയുള്ള സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഐഫോൺ 13 വെറും 1 രൂപ മുടക്കിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
ഐ ഫോൺ, വിവോ, സാംസംഗ്, ഓപ്പോ, വൺപ്ലസ്, ഷവോമി തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ഫോണുകൾ കേരളത്തിൽ മറ്റാരും നൽകാത്ത വിലയിൽ പർച്ചേസ് ചെയ്യാവുന്നതാണ്. ഒപ്പം ആക്സസറീസുകളും സമ്മാനമായി നേടാവുന്നതാണ്. കിച്ചൺ അപ്ലയൻസസിൽ വമ്പൻ ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടെ ഇഎംഐ സൗകര്യങ്ങളുമുണ്ട്.
3 ബർണർ ഗ്ലാസ്സ് ടോപ്, മിക്സർ ഗ്രൈൻഡർ , അയൺ ബോക്സ് എന്നിവ കോംബോ ഓഫറിൽ 6990 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ 2150 രൂപ വിലയുള്ള പ്രെഷർ കുക്കർ സമ്മാനം. 3 ബർണർ ഗ്ലാസ് ടോപ്, മിക്സർ ഗ്രൈൻഡർ എന്നിവ കോംബോ ഓഫറിലൂടെ 7990 രൂപക്ക് പർച്ചേയ്‌സ് ചെയ്യുമ്പോൾ 1850 രൂപ വിലയുള്ള കെറ്റിൽ സ്വന്തമാക്കാം.
/sathyam/media/post_attachments/1d87J7IZgdyBJxBjWRG4.jpg)
3 ബർണർ ഗ്ലാസ് ടോപ്, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ എന്നിവ കോംബോ ഓഫറിലൂടെ 10990 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ 1025 രൂപ വിലയുള്ള ഡിന്നർ സെറ്റ് സ്വന്തമാക്കാം.
സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ 7490 രൂപ മുതലും ടോപ് ലോഡ് വാഷിംഗ് മെഷീനുകൾ 12990 മുതലും, സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 11990 രൂപ മുതലും , ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 18990 രൂപ മുതലും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 44990 രൂപ മുതലും സ്വന്തമാക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us