കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യ നിർമാർജനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കൊച്ചി നഗരത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിയായ പീയൂഷ് ഗോയൽ പറഞ്ഞു.
/sathyam/media/post_attachments/b8UhTZh6Ywa8G49yLXJx.jpg)
കൊച്ചി നഗരത്തിലെ മാലിന്യം യഥാസമയം നീക്കുന്നതിൽ തദ്ദേശഭരണകൂടത്തിൻ്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും പിയൂഷ് ഗോയൽ വിമർശിച്ചു.
ശുചിത്വ സൂചികയിൽ ഏഴ് കൊല്ലം കൊണ്ട് കേരളം അഞ്ചാം സ്ഥാനത്ത് നിന്ന് 324 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ എറണാകുളം മറൈൻഡ്രൈവിലെ വാക്ക് വേയിൽ മന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരണം നടന്നു.