New Update
കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Advertisment
രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളില്‍വച്ച് അപമാനിക്കപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും, ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്നുമാണ് നടിയുടെ ആരോപണം. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് സംഭവത്തില്‍ പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കീഴടങ്ങുന്നതിനായി കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ഇവരെ പിടികൂടിയത്.