/sathyam/media/post_attachments/2EfulhCekBgNSqSGGB7x.jpg)
കൊച്ചി: കൊച്ചുവേളി–മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മേയ് 1 മുതൽ സർവീസ് നടത്തും. റിസർവേഷൻ വൈകാതെ ആരംഭിക്കും. ശനി, വ്യാഴം ദിവസങ്ങളിൽ രാത്രി 9.25ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 9.20ന് മംഗളൂരു ജംക്‌ഷനിൽ എത്തും. മടക്ക ട്രെയിൻ മേയ് 2ന് സർവീസ് ആരംഭിക്കും. ഞായർ, വെള്ളി ദിവസങ്ങളിൽ രാത്രി 8.10ന് മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8ന് കൊച്ചുവേളിയിലെത്തും.