കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍

New Update

publive-image

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുല്‍ ഷാഹിദ്, ബാബു, മുഹമ്മദ്‌ അലി, റൗഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Advertisment

അന്വേഷണം പുരോഗമിക്കുകയാണന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കവര്‍ച്ച നടത്തിയ കുഴല്‍പണം പൂര്‍ണമായി കണ്ടെത്തിയില്ലെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ ബാക്കി പണം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രധാന സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാന്‍ ഉണ്ട്.

അറസ്റ്റിലായി 90 ദിവസം ആകാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് പ്രതികള്‍ക്ക് അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രോസിക്യൂഷന്‍ നിലപാട് പരിഗണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.

അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

Advertisment