കേരളം

കൊടകര കേസിൽ കണ്ടെടുത്ത പണം ബിജെപിയുടേത് തന്നെയെന്ന് പൊലീസ് കോടതിയില്‍; ഹവാല പണം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്ന് ! ധർമ്മരാജന് പണം വിട്ടുനൽകരുതെന്നും പൊലീസ്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, June 15, 2021

തൃശ്ശൂർ: കൊടകര കേസിൽ കണ്ടെടുത്ത പണം ബിജെപിയുടേത് തന്നെയെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് ഹവാല പണമാണ്. പണം കൊണ്ടുവന്നത് കർണാടകത്തിൽ നിന്നാണ്. കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ഇരിങ്ങാലക്കുട കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായിക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കവേയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പണം കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

×